ഇന്ത്യയിൽ ആരും വിശന്നിരിക്കില്ല, സമ്പദ്‍വ്യവസ്ഥ ഈ രീതിയിൽ മുന്നേറിയാൽ -ഗൗതം അദാനി

ന്യൂഡൽഹി: 30 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയെന്ന ലക്ഷ്യം ഇന്ത്യ പൂർത്തീകരിച്ചാൽ രാജ്യത്തെ പട്ടിണി പൂർണമായും മാറു​മെന്ന പ്രസ്താവനയുമായി വ്യവസായി ഗൗതം അദാനി. 2050നുള്ളിൽ 30 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയെന്ന ലക്ഷ്യം ഇന്ത്യ പൂർത്തീകരിച്ചാൽ ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങാൻ പോകുന്ന സാഹചര്യമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

2050ലേക്ക് 10,000 ദിവസം മാത്ര. ഈ ഒരു സമയത്തിനുള്ളിൽ 25 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയിലേക്ക് നാം കൂട്ടിച്ചേർക്കും. പ്രതിദിനം 2.5 ബില്യൺ ഡോളറായിരിക്കും സമ്പദ്‍വ്യവസ്ഥക്കൊപ്പം ചേർക്കുക. ഈ രീതിയിൽ സമ്പദ്‍വ്യവസ്ഥ മുന്നോട്ട് പോവുകയാണെങ്കിൽ പട്ടിണി പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദാനി പറഞ്ഞു.

1.4 ബില്യൺ ആളുകളുടെ ജീവിതനിലവാരം ഉയർത്തുന്നത് ഹ്രസ്വകാലത്തേക്ക് ഒരു മാരത്തൺ പോലെ തോന്നിയേക്കാം. എന്നാൽ, ദീർഘകാല അടിസ്ഥാനത്തിൽ ഇതൊരു സ്പ്രിന്റ് ഇനമാണെന്ന് ഗൗതം അദാനി പറഞ്ഞു.

Tags:    
News Summary - "No One Will Go To Bed Empty Stomach In India If...": Gautam Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT