കേന്ദ്രസർക്കാർ നടപടികൾ ഫലംകാണില്ല; രൂപയുടെ മൂല്യം 82ലേക്ക് ഇടിയുമെന്ന് പ്രവചനം

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 82ലേക്ക് ഇടിയുമെന്ന് പ്രവചനം. കറന്റ് അക്കൗണ്ട് കമ്മി 1.2 ശതമാനത്തിൽ നിന്നും 3.3ലേക്ക് ഉയരുന്നത് രൂപയെ സമ്മർദത്തിലാക്കുമെന്നാണ് റേറ്റിങ് ഏജൻസിയായ നൗമുറയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിലായിരിക്കും രൂപയുടെ മൂല്യം 82ലേക്ക് ഇടിയുക. വിദേശനിക്ഷേപകർ വികസ്വര രാജ്യങ്ങളിൽ നിന്നും വൻതോതിൽ പണം പിൻവലിക്കാനുള്ള സാധ്യതയുണ്ടെന്നും നൗമുറ വ്യക്തമാക്കുന്നു. ഇതും രൂപയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ചൊവ്വാഴ്ച റെക്കോർഡ് തകർച്ചയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. 79.36 ആയിരുന്നു രൂപയുടെ ചൊവ്വാഴ്ചത്തെ വിനിമയമൂല്യം.

രാജ്യത്ത് ഇറക്കുമതി വർധിക്കുന്നത് വ്യാപാരകമ്മിക്ക് കാരാണമാവുന്നുണ്ട്. ജൂണിൽ വ്യാപാര കമ്മി 25.6 ബില്യൺ ഡോളറായിരുന്നു. ഇത് കറന്റ് അക്കൗണ്ട് കമ്മിക്ക് കാരണമാവുന്നു. സ്വർണത്തിന് 15 ശതമാനം നികുതി ചുമത്തിയും പെട്രോളിന്റെ കയറ്റുമതി നികുതിയുമെല്ലാം രൂപയുടെ മുല്യം പിടിച്ചുനിർത്താൻ സഹായിക്കില്ലെന്നാണ് നൗമുറയു​ടെ വിലയിരുത്തൽ. 

Tags:    
News Summary - Nomura flags rising current account deficit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT