ജി.എസ്.ടി നിരക്ക് വർധനക്കെതിരെ കേരള എം.പിമാരുടെ നോട്ടീസ്

ന്യൂഡൽഹി: രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുക. അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യവുമായി കേരളത്തിൽനിന്നുള്ള എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ലോക്സഭയിൽ രമ്യ ഹരിദാസ്, എ.എം. ആരിഫ് എന്നിവരും രാജ്യസഭയിൽ എളമരം കരീമുമാണ് നോട്ടീസ് നൽകിയത്.

വനമേഖലയോട് ചേർന്ന് ഒരു കി.മീറ്റർ ചുറ്റളവിൽ കരുതൽ മേഖല ആക്കുന്നത് സംബന്ധിച്ച വിഷയം ഉന്നയിച്ച് ഡോ. വി. ശിവദാസനും ഇ.ഡി അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാനും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടികയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കൂച്ചുവിലങ്ങിടുന്നതിനെതിരെ ഹൈബി ഈഡനും അടിയന്തര പ്രമേയ നോട്ടീസ് നൽകി.

Tags:    
News Summary - Notice of Kerala MPs against GST rate increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.