എണ്ണവിലയിൽ വൻ കുറവ്​

ന്യൂയോർക്ക്​: അന്താരാഷ്​ട്ര വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും എണ്ണവില ഇടിഞ്ഞു. രണ്ടാഴ്ചക്കിടയിലുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ്​ എണ്ണവില. ​യുറോപ്യൻ രാജ്യങ്ങളിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നതും യു.എസ്​ ഡോളർ കരുത്താർജിക്കുന്നതുമാണ്​ എണ്ണവിലയെ സ്വാധീനിക്കുന്നത്​.

ബ്രെന്‍റ്​ ക്രൂഡ്​ ഓയിലിന്‍റെ ഫ്യൂച്ചർ വിലകൾ 3.74 ഡോളർ ഇടിഞ്ഞ്​ 64.26 ഡോളറിലെത്തി. 5.5 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില 3.80 ഡോളറിന്‍റെ ഇടിവുണ്ടായി. 5.9 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​.

മാർച്ച്​ രണ്ടിന്​ ശേഷമുള്ള കുറഞ്ഞ നിരക്കിലാണ്​ ഡബ്യു.ടി.ഐ ക്രൂഡിന്‍റെ മൂല്യം. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില മാർച്ച്​ മൂന്നിന്​ ശേഷമുള്ള കുറഞ്ഞ നിരക്കിലാണ്​. യുറോപ്യൻ വാക്​സിൻ നൽകുന്നത്​ മന്ദഗതിയിലായതും കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നതുമാണ്​ എണ്ണവിലയെ സ്വാധീനിക്കുന്നതെന്നാണ്​ വിദഗ്​ധരുടെ പക്ഷം.

Tags:    
News Summary - Oil drops nearly 6% as dollar rises and vaccine rollout stalls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.