റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാനുള്ള തീരുമാനം വികസ്വര-അവികസിത രാജ്യങ്ങൾക്ക് ഗുണകരമെന്ന് യു.എസ്

വാഷിങ്ടൺ: റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാനുള്ള തീരുമാനം കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങൾക്ക് ഗുണകരമാവുമെന്ന് യു.എസ്. വികസ്വര രാജ്യങ്ങൾക്കും വിലപരിധി ഗുണം ചെയ്യും. റഷ്യൻ പ്രസിഡന്റ് പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന്റെ ഫണ്ടിങ്ങിന്റെ തോതും ഇത് കുറക്കുമെന്ന് യു.എസ് അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച റഷ്യൻ എണ്ണക്ക് വില നിശ്ചയിച്ച് യുറോപ്യൻ യൂണിയനും ജി 7 രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ബാരലിന് 60 ഡോളർ എന്ന നിലയിലാണ് യുറോപ്യൻ യൂണിയനും ജി 7 രാജ്യങ്ങളും നിശ്ചയിച്ച വില. തിങ്കളാഴ്ച മുതൽ പുതിയ നിരക്ക് നിലവിൽ വരും.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാനുള്ള തീരുമാനത്തിനൊപ്പം യുറോപ്യൻ യൂണിയനും എത്തിയത്. പോളണ്ട്, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിച്ച തീരുമാനത്തെ എതിർത്തു.

പലപ്പോഴും യുറോപ്യൻ യൂണിയൻ നിശ്ചയിക്കാൻ ഉദ്ദേശിക്കുന്ന വിലക്ക് താഴെയാണ് റഷ്യ എണ്ണ വിൽക്കുന്നതെന്ന് ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച 55 ഡോളറിലാണ് വിവിധ രാജ്യങ്ങൾക്ക് എണ്ണ വിറ്റതെന്നും എതിർക്കുന്ന രാജ്യങ്ങൾ വ്യക്തമാക്കുന്നു.

റഷ്യൻ എണ്ണവില പരിധി നിശ്ചയിച്ച തീരുമാനം തങ്ങളെ ബാധിക്കില്ലെന്ന രീതിയിലാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ പ്രതികരണം. അസംബന്ധമെന്നാണ് വിലപരിധി തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. തങ്ങളുടെ പങ്കാളികളുമായി നേരിട്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Oil price cap on Russian oil will benefit emerging markets, help constrain Putin’s finances: US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT