ഒപെക് നടപടിക്ക് പിന്നാലെ എണ്ണവില ഉയർന്നു

ന്യൂഡൽഹി: ഒപെക് ഉൽപാദനം കുറച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നു. പ്രതിദിന ഉൽപാദനം രണ്ട് മില്യൺ ബാരൽ കുറക്കുമെന്നാണ് ഒപെക് അറിയിച്ചത്. ഇതുസംബന്ധിച്ച് ഒപെകും റഷ്യയും തമ്മിൽ കരാറിലെത്തിയെന്നാണ് റിപ്പോർട്ട്. ഇതോടെ വരും ദിവസങ്ങളിലും എണ്ണവില ഉയരും.

ബ്രെന്റ് ക്രൂഡിന്റെ ഭാവി വില 0.5 ശതമാനമാണ് ഉയർന്നത്. വീപ്പക്ക് 93.83 ഡോളറായാണ് വില ഉയർന്നത്. യു.എസ്​ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും 0.5 ശതമാനം ഉയർന്ന് 88.21 ഡോളറായി. ആഗോളതലത്തിൽ ഉൽപാദിപ്പിക്കുന്ന എണ്ണയുടെ രണ്ട് ശതമാനമാണ് ഒപെക് ​വെട്ടിക്കുറച്ചത്.

പലിശനിരക്ക് ഉയർത്തി ആഗോള സമ്പദ്‍വ്യവസ്ഥയെ ദുർബലമാക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നടപടിക്ക് മറുപടിയായാണ് ഒപെക് ഉൽപാദനം വെട്ടിക്കുറച്ചതെന്നാണ് സൂചന. അതേസമയം, ഒപെക് നടപടിയിൽ അതൃപ്തിയുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.

Tags:    
News Summary - Oil prices rise after OPEC+ agrees to slash crude output

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.