ന്യൂഡൽഹി: രാജ്യത്ത് 2,000 രൂപയുടെ വിനിമയം അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയിരിക്കെ ജനങ്ങൾക്ക് ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ വരെ മാത്രം. എന്നാൽ, നിക്ഷേപിക്കാൻ ഈ പരിധിയില്ല. മേയ് 23 മുതൽ ഏത് ബാങ്കിൽനിന്നും കൈവശമുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ സൗകര്യം ഉണ്ടാകും. ഇത്തരത്തിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും 2023 സെപ്റ്റംബർ 30 വരെയാണ് സമയം.
RBI decides to withdraw ₹2000 denomination banknotes from circulation, will continue as legal tender pic.twitter.com/Lc9ejtcSIX
— Aanchal Magazine (@AanchalMagazine) May 19, 2023
ഇന്ന് വൈകുന്നേരമാണ് 2,000 രൂപ നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിക്കുന്നതായി ആർ.ബി.ഐ അറിയിച്ചത്. നിലവിൽ ഉപയോഗിക്കുന്നവക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആർ.ബി.എ, ഇനി മുതൽ 2,000 നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകുകയായിരുന്നു.
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുകയും പിന്നീട് നിലവിലെ 2,000 രൂപ നോട്ടുകൾ ആർ.ബി.ഐ പുറത്തിറക്കുകയുമായിരുന്നു. എന്നാൽ, 2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2,000 രൂപ നോട്ടുകൾ ഉള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.