ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡോയിലിന് വില ഉയരുേമ്പാൾ ഇന്ത്യയിൽ വില കുറച്ച് കമ്പനികൾ. പെട്രോൾ ലിറ്ററിന് 18 പൈസയും ഡീസൽ 17 പൈസയുമാണ് കുറച്ചത്. ആഗോള വിപണിയിൽ ബ്രെന്‍റ് ക്രൂഡിന്‍റെ വില ഉയർന്നിരുന്നു. പക്ഷേ, എന്നിട്ടും വില കുറക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത് തെരഞ്ഞെടുപ്പാണെന്നാണ് സൂചന.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 24 ദിവസമായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയെ ജനരോഷത്തിൽ നിന്ന് രക്ഷിക്കുന്നതിനായിരുന്നു എണ്ണകമ്പനികൾ വില കൂട്ടാതിരുന്നത്. മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയിൽ എണ്ണകമ്പനികൾ വില വർധനവ് ഒഴിവാക്കിയിരുന്നു.
ഇത്രയും കാലം നൽകാത്ത അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുമെന്ന് കഴിഞ്ഞ ദിവസം കമ്പനികൾ അറിയിച്ചിരുന്നു. നേരത്തെ ഇന്ധനവില വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലായിരുന്നു ധനമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.