പി.എഫ്​, ജി.എസ്​.ടി, ബാങ്കിങ്​; അടുത്ത മാസം മുതലുള്ള പ്രധാന മാറ്റങ്ങളറിയാം

സാമ്പത്തിക മേഖലയിൽ അടുത്ത മാസം ചില നിർണായ മാറ്റങ്ങൾ നിലവിൽ വരികയാണ്​. പി.എഫ്​, ജി.എസ്​.ടി, ബാങ്കിങ്​ തുടങ്ങിയ മേഖലകളിലാണ്​ മാറ്റങ്ങൾ. ഇതിനൊപ്പം തുടക്കത്തിൽ തന്നെ എൽ.പി.ജി വിലയിലും മാറ്റമുണ്ടാകും. സെപ്​റ്റംബർ മുതൽ സമ്പദ്​വ്യവസ്ഥയിൽ വരുന്ന പ്രധാന മാറ്റങ്ങൾ അറിയാം

ആധാർ-പി.എഫ്​ ലിങ്കിങ്​ നിർബന്ധം

സെപ്​റ്റംബർ മുതൽ ആധാർ കാർഡും-പി.എഫിലെ യു.എ.എൻ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നത്​ നിർബന്ധമാക്കിയിരിക്കുകയാണ്​ കേന്ദ്രസർക്കാർ. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പി.എഫ്​ അക്കൗണ്ടിലേക്ക്​ തൊഴിലുടമക്കോ, തൊഴിലാളിക്കോ പണം നിക്ഷേപിക്കാനാവില്ല. സാമൂഹ്യസുരക്ഷ കോഡിലെ 142ാം വകുപ്പിൽ ഭേദഗതി വരുത്തിയാണ്​ കേന്ദ്രസർക്കാർ പുതിയ മാറ്റം നടപ്പിലാക്കുന്നത്​. പുതിയ രീതി സെപ്​റ്റംബർ ഒന്ന്​ മുതൽ നിലവിൽ വരും.

എൽ.പി.ജി വില ഉയർന്നേക്കും

ആഗസ്​റ്റിൽ എൽ.പി.ജി വില എണ്ണ കമ്പനികൾ ഉയർത്തിയിരുന്നു. സിലിണ്ടറൊന്നിന്​ 25 രൂപയാണ്​ വർധിപ്പിച്ചത്​. തുടർച്ചയായ രണ്ടാം തവണയാണ്​ എൽ.പി.ജി വില ഉയർത്തുന്നത്​. സെപ്​റ്റംബറിലും ഇതേ രീതി തന്നെ എണ്ണ കമ്പനികൾ പിന്തുടരാനാണ്​ സാധ്യതയെന്നാണ്​ റിപ്പോർട്ട്​. അങ്ങനെയെങ്കിൽ തുടർച്ചയായ മൂന്നാം മാസവും എൽ.പി.ജി വില ഉയരും.

ജി.എസ്​.ടിയിലും മാറ്റം

സെപ്​റ്റംബർ ഒന്ന്​ മുതൽ ജി.എസ്​.ടിയിലും മാറ്റം വരികയാണ്​. ജി.എസ്​.ടി.ആർ-1 സമർപ്പിക്കുന്നതിലാണ്​ നിയന്ത്രണം. ജി.എസ്​.ടി.ആർ-3ബി പ്രകാരമുള്ള റി​ട്ടേൺ സമർപ്പിക്കാത്തവർക്ക്​ ഇനി മുതൽ ജി.എസ്​.ടി.ആർ-1 ഫോം നൽകാനാവില്ലെന്നാണ്​ നികുതി വകുപ്പ്​ അറിയിച്ചിരിക്കുന്നത്​. ജി.എസ്​.ടി.ആർ-3ബി ഫോം സമർപ്പിക്കാതെ പാദവാർഷിക റി​ട്ടേൺ സമർപ്പിക്കാനിരുന്നവർക്കാവും തീരുമാനം തിരിച്ചടിയാവുക.

എസ്​.ബി.ഐ പാൻ-ആധാർ കാർഡ്​ ലിങ്കിങ്​

സെപ്​റ്റംബർ 30നകം ഉപയോക്​താക്കളോട്​ പാൻ കാർഡും ആധാർ കാർഡും ലിങ്ക്​ ചെയ്യാൻ എസ്​.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇത്തരത്തിൽ ലിങ്ക്​ ചെയ്യാത്ത അക്കൗണ്ടുകൾക്ക്​ ചില സേവനങ്ങൾ ലഭ്യമാവില്ലെന്നാണ്​ എസ്​.ബി.ഐ അറിയിച്ചിരിക്കുന്നത്​. അതുകൊണ്ട്​ സെപ്​റ്റംബറിനകം എസ്​.ബി.ഐ അക്കൗണ്ട്​ ഉടമകൾ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം

ചെക്ക്​ ക്ലിയറിങ്​

50,000 രൂപക്ക്​ മുകളിലുള്ള ചെക്ക്​ ക്ലിയർ ചെയ്യുന്നതിന്​ ആർ.ബി.ഐ പുതിയ മാനദണ്ഡം കൊണ്ടു വന്നിരുന്നു. ​ചെക്ക്​ നൽകുന്നയാൾ മുൻകൂറായി ബാങ്കിൽ അറിയിച്ചില്ലെങ്കിൽ ഇത്തരം ചെക്കുകൾ ക്ലിയർ ചെയ്യേണ്ടെന്നായിരുന്നു ആർ.ബി.ഐ നിർദേശം. പല ബാങ്കുകളും ഇത്​ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്​. എന്നാൽ, ചില ബാങ്കുകൾ ആർ.ബി.ഐ നിർദേശം നടപ്പാക്കിയിട്ടില്ല. ഇത്തരത്തിൽ ആർ.ബി.ഐ നിർദേശം നടപ്പാക്കാത്ത ബാങ്കുകളിലൊന്നായ ആക്​സിസ്​ അടുത്ത മാസം മുതൽ പുതിയ സംവിധാനത്തിലേക്ക്​ മാറും.

Tags:    
News Summary - PF, GST, Cheque Clearance: 5 Key Rules to Change from Next Month. Know Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.