ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിയെന്ന് സർവേഫലം. ഐ.എ.എൻ.എസ്-സി വോട്ടർ ബജറ്റ് ട്രാക്കർ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
സർവേയിൽ പങ്കെടുത്ത 46.4 ശതമാനം പേരും മോദി ഭരണത്തിൽ സമ്പദ്വ്യവസ്ഥയുടെ പ്രവർത്തനം പ്രതീക്ഷിച്ചതിലും മോശമായെന്നാണ് അഭിപ്രായപ്പെട്ടത്. 31.7 ശതമാനം ആളുകൾ പ്രവർത്തനം പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടുവെന്നും പറഞ്ഞു.
2010ന് ഇതാദ്യമായാണ് ഒരു സർക്കാറിന് ഇത്രയും മോശം സ്കോർ ലഭിക്കുന്നത്. 2013ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയും ചിദംബരം ധനമന്ത്രിയുമായിരുന്ന കാലത്താണ് സമ്പദ്വ്യവസ്ഥയുടെ പ്രവർത്തനം മോശമായെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്. 2013ൽ 60 ശതമാനം ആളുകളും സമ്പദ്വ്യവസ്ഥയുടെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
2017ൽ അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് മോദിയുടെ സാമ്പത്തിക ഭരണത്തിന് മികച്ച റേറ്റിങ് ലഭിച്ചത്. എന്നാൽ, 2019ൽ 39.6 ശതമാനം ആളുകൾ സമ്പദ്വ്യവസ്ഥയുടെ പ്രവർത്തനം പ്രതീക്ഷിച്ചതിലും മോശമായെന്ന് പറഞ്ഞു. 2014ൽ 29.4 ശതമാനം ആളുകളാണ് മോദി ഭരണത്തിലെ സമ്പദ്വ്യവസ്ഥയുടെ പ്രവർത്തനം പ്രതീക്ഷിച്ചതിലും മോശമായെന്ന് അഭിപ്രായപ്പെട്ടത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.