ന്യൂഡൽഹി: വിവിധ പരമ്പരാഗത- കരകൗശല വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് പി.എം വികാസ് (പ്രധാന മന്ത്രി വിശ്വകർമ്മ കൗഷൽ സമ്മാൻ എന്ന പേരിൽ സഹായ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ബജറ്റ്. സ്വർണപ്പണിക്കാർ ഉൾപ്പെടുന്ന പരമ്പരാഗത മേഖലയിലെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന വിദഗ്ധർക്കാണ് പദ്ധതി പ്രയോജനപ്പെടുക.
മൈക്രോ-സ്മോൾ- മീഡിയം എന്‍റർപ്രൈസസ് ശൃംഖലയുമായി സംയോജിപ്പിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം, അളവ്, എത്തിച്ചേരൽ എന്നിവ മെച്ചപ്പെടുത്താൻ ഈ വിഭാഗത്തിലെ തൊഴിലാളികളെ പ്രാപ്തരാക്കും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന പരമ്പരാഗത തൊഴിൽ വിഭാഗമാണ് വിശ്വകർമ്മ സമൂഹം. ഇവരുടെ നൈപുണ്യ വികസനമാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആശാരി, സ്വർണപ്പണിക്കാർ അടക്കം അറുപതോളം ജനവിഭാഗമാണ് വിശ്വകർമ്മ സമൂഹത്തിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.