ബജറ്റ് അവതരണത്തിനായി മൻമോഹൻ ബംഗ്ലാവിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെടുന്ന മന്ത്രി തോമസ് ഐസക് 

ജനപ്രിയമോ ബജറ്റ്​ ? ഊന്നൽ ക്ഷേമ പദ്ധതികൾക്ക്​

സർക്കാറുകളുടെ അവസാന ബജറ്റുക​െളല്ലാം സാധാരണയായി ജനപ്രിയമാകാറാണ്​ പതിവ്​. ധനമന്ത്രി തോമസ്​ ഐസക്​ അവതരിപ്പിച്ച പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റും ഇതിൽ നിന്ന്​ വിഭിന്നമല്ല. ജനങ്ങളെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്നതാണ്​ തോമസ്​ ഐസക്കിന്‍റെ ബജറ്റ്​. കോവിഡ്​ മൂലം സംസ്ഥാനം നേരിടുന്ന വിവിധ പ്രതിസന്ധികൾ പരിഹരിക്കാനുള്ള നിർദേശങ്ങളും, ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലക്കും തൊഴിൽ വിപണിക്കും ഊന്നൽ നൽകാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്​​. സംസ്ഥാനത്തെ ഒരു ജ്ഞാന സമ്പദ്​വ്യവസ്ഥയാക്കി പരിവർത്തനം ചെയ്യുകയാണ്​ ബജറ്റിന്‍റെ ലക്ഷ്യമെന്നാണ്​​ ധനമന്ത്രിയുടെ പക്ഷം.

ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന്​ പിന്നോട്ടില്ല

മുൻ ബജറ്റുകളിൽ തുടർന്ന്​ വന്നിരുന്ന ക്ഷേമ പദ്ധതികൾക്കുള്ള ഊന്നൽ ഈ വർഷവും ഐസക്​ തുടരുന്നുണ്ട്​. ക്ഷേമ പെൻഷനുകളെല്ലാം 1600 രൂപയാക്കി ഉയർത്തി​. ലൈഫ്​ പദ്ധതി വഴി ഒരു ലക്ഷം പേർക്കാകും അടുത്ത വർഷം വീട്​ അനുവദിക്കുക. റേഷൻ കടകൾ വഴി വെള്ള, നീല കാർഡ്​ ഉടമകൾക്ക്​ 10 കിലോ അധിക അരി വിതരണം ചെയ്യുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ആശ വർക്കർമാർ, കുടുംബശ്രീ സി.ഡി.എസ്​ അഗങ്ങൾ, അംഗൻവാടി ജീവനക്കാർ, സ്​കൂളുകളിലെ പാചകതൊഴിലാളികൾ എന്നിവ​രുടേയെല്ലാം വേതനം വർധിപ്പിച്ചിട്ടുണ്ട്​. പ്രവാസികൾക്കായുള്ള പ്രത്യേക പദ്ധതിയും ബജറ്റിൽ ഉൾപ്പെടുന്നു​. ഇക്കൂട്ടത്തിൽ എടുത്ത്​ പറയേണ്ട പദ്ധതി കേവല ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ്​​. തൊഴിലുറപ്പ്​ തൊഴിലാളികൾക്ക്​ ക്ഷേമനിധിയും ഉത്സവബത്തയും ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും വലിയ രീതിയിൽ ജനങ്ങളെ സ്വാധീനിക്കാൻ പോന്നവയാണ്​.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യം

കേരളത്തെ ഒരു ജ്ഞാന സമ്പദ്​വ്യവസ്ഥയാക്കി പരിവർത്തനം ചെയ്യിക്കുകയാണ്​ ഇടതു സർക്കാറിന്‍റെ പ്രധാനലക്ഷ്യം. ഇതിന്​ പ്രാഥമികമായി മാറ്റം വരുത്തേണ്ടത്​ ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്​. 30ഓളം മികവിന്‍റെ കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങുമെന്ന്​ സർക്കാർ ബജറ്റിൽ വ്യക്​തമാക്കുന്നു. പശ്​ചാത്തല സൗകര്യ വികസനം, ഡിജിറ്റൽ ക്ലാസ്​ റൂമുകൾ, പുതിയ കോഴ്​സുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക്​ വലിയ രീതിയിൽ ഫണ്ട്​ ഒഴുക്കാനും സർക്കാർ മടിക്കുന്നില്ല.

തൊഴിൽ പ്രതിസന്ധി മറികടക്കാൻ പ്രത്യേക പദ്ധതി

കേരളത്തിൽ ഉടലെടുത്തിട്ടുള്ള വലിയ തൊഴിൽ പ്രതിസന്ധി മറികടക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്​ ഇടതു സർക്കാർ ഏറ്റെടുക്കുന്നത്​. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കാവും തൊഴിൽ നൽകുക. ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴിയാകും തൊഴിലുകൾ ലഭ്യമാക്കുക. അടുത്ത സാമ്പത്തിക വർഷം എട്ട്​ ലക്ഷം പേർക്ക്​ തൊഴിൽ നൽകും. ഇതിൽ സ്​ത്രീകൾക്ക്​ പ്രത്യേക പരിഗണനയുണ്ടാകും. വർക്ക്​ ​ഫ്രം ഹോം ഉൾപ്പടെ കോവിഡിനെ തുടർന്നുണ്ടായ പ്രത്യേക തൊഴിൽ സംസ്​കാരം നേട്ടമാക്കി മാറ്റുമെന്നും ബജറ്റ്​ പറയുന്നു. നൈപുണ്യ വികസനത്തിന്​ ഉൾപ്പടെ പ്രത്യേക പദ്ധതികളും ആവിഷ്​കരിച്ചിട്ടുണ്ട്​​.

പണമെവിടെ ?

വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവു​േമ്പാഴും ഇതിനൊക്കെയുള്ള പണമെവിടെയെന്ന ചോദ്യമാണ്​ ഉയരുന്നത്​. സംസ്ഥാനത്തിന്‍റെ കടം മു​െമ്പങ്ങുമില്ലാത്ത വിധം വർധിക്കുകയാണ്​. ഈയൊരു സാഹചര്യത്തിൽ പുതിയ ആനുകൂല്യങ്ങൾ ജനങ്ങൾക്ക്​ നൽകണമെങ്കിൽ അധിക ധനസമാഹരണം നടത്തണം. അതിനെ കുറിച്ച്​ ധനമന്ത്രി തോമസ്​ ഐസക്​ മൗനം പാലിക്കുകയാണ്​ ചെയ്​തത്​. മുമ്പ്​ പ്രഖ്യാപിച്ച കുട്ടനാട്​, ഇടുക്കി, വയനാട്​ പാക്കേജുകൾ പോലെ ഈ വർഷം ധനമന്ത്രി പ്രഖ്യാപിച്ച പല പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നാണ്​ പ്രതിപക്ഷം പറയുന്നത്​.

സംസ്ഥാനം നേരിടുന്ന ചില പ്രതിസന്ധികൾക്കെങ്കിലും പരിഹാരം കാണാനുള്ള നിർദേശങ്ങൾ ഈ വർഷത്തെ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്​. ഭാവിയെ മുൻകൂട്ടി കണ്ടുള്ള വികസന പദ്ധതികൾ ആവിഷ്​കരിക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്​. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേരളത്തിന്​ ഇതെല്ലാം സമയബന്ധിതമായി നടപ്പാക്കാൻ സാധിക്കുമോയെന്ന ആശങ്കയാണ്​ നില നിൽക്കുന്നത്​.

Tags:    
News Summary - Popular or budget? Emphasis on welfare schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.