പെട്രോൾ-ഡീസൽ വില വർധിപ്പിച്ച് പഞ്ചാബ്

ഛണ്ഡിഗഢ്: പെട്രോൾ-ഡീസൽ വില വർധിപ്പിച്ച് പഞ്ചാബ് സർക്കാർ. മൂല്യവർധിത നികുതി (വാറ്റ്) വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില ഉയർന്നത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 92 പൈസയും ഡീസലിന് 88 പൈസയും കൂടി.

സംസ്ഥാനത്തെ ഒരു ലിറ്റർ പെട്രോളിന്റെ വില 98.65 രൂപയായി ഉയർന്നു. ഡീസൽ വില 88.95 രൂപയായാണ് വർധിച്ചത്. ജൂൺ ഒന്നിന് സംസ്ഥാന തലസ്ഥാനമായ ഛണ്ഡിഗഢിൽ പെട്രോൾ വില 96.20 രൂപയായിരുന്നു. ഡീസൽ ലിറ്ററിന് 84.26 രൂപയായിരുന്നു വില. മന്ത്രിസഭ യോഗത്തിലാണ് വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.

വില വർധനവിലൂടെ 600 കോടിയുടെ അധിക വരുമാനം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. പഞ്ചാബിൽ പത്താൻകോട്ടിലാണ് പെട്രോളിന് ഏറ്റവും ഉയർന്ന വിലയുള്ളത്. ലിറ്ററിന് 99.01 രൂപയാണ് വില. ലിറ്ററിന് 98.06 രൂപ വിലയുള്ള ജലന്ധറിലാണ് ഏറ്റവും കുറവ്.

ലിറ്ററിന് 88.28 രൂപ വിലയുള്ള ബറാനാലയിലാണ് ഡീസലിന് ഏറ്റവും കുറവ് വില. 89.30 രൂപ വിലയുള്ള പത്താൻകോട്ടിലാണ് ഡീസലിന് ഏറ്റവും കൂടുതൽ വില. കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചാബ് സർക്കാർ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് ഉയർത്തിയിരുന്നു.

Tags:    
News Summary - Punjab govt hikes VAT on Petrol, diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.