ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കണമെന്ന് ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ. ഗരീബ് കല്യാൺ യോജന വഴി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിൻ കൂടി എത്തിയതോടെ ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം വ്യാപനമുണ്ടാവാനുള്ള സാധ്യതകൾ വിരളമാണ്. ജനങ്ങൾക്ക് പണമെത്തിക്കുന്നതിനൊപ്പം അടിസ്ഥാനസൗകര്യ വികസനമേഖലക്കായും പണം മുടക്കണം. സംസ്ഥാനങ്ങളും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പണം ചെലവഴിക്കുന്നത് വർധിപ്പിക്കണമെന്ന് രഘുറാം രാജൻ ആവശ്യപ്പെട്ടു.
കോവിഡ് കുറയുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾ തുറക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ സ്കൂൾ വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.