ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന് ആശ്വാസം പകർന്ന് സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിലെ ധനകമ്മി സംബന്ധിച്ച റിപ്പോർട്ടുകൾ. എട്ട് വർഷത്തെ കുറഞ്ഞ നിരക്കായ 2.7 ലക്ഷം കോടിയിലേക്ക് ധനകമ്മി എത്തി. ബജറ്റ് ചെലവിന്‍റെ 18.2 ശതമാനമാണ് നിലവിലെ ധനകമ്മി. കേന്ദ്രസർക്കാറിന്‍റെ വരുമാനം ഉയർന്നതും ചെലവുകൾ നിയന്ത്രിക്കാൻ സാധിച്ചതുമാണ് ധനകമ്മി കുറയാനുള്ള കാരണം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 6.6 ലക്ഷം കോടടിയായിരുന്നു ധനകമ്മി. നികുതി, നികുതിയേതര വരുമാനം ഉയർന്നതും റവന്യു ചെലവിലെ കുറവുമാണ് ധനകമ്മിയെ സ്വാധീനിച്ചതെന്ന് റേറ്റിങ് ഏജൻസിയായ ഐ.എസ്.ആർ.എ അദിതി നയ്യാർ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാറിന്‍റെ വരുമാനത്തിൽ വലിയ ഇടിവുണ്ടായിരുന്നു. ലോക്ഡൗണായിരുന്നു വരുമാനം കുറച്ചത്. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലം വരുമാനം കാര്യമായി കുറഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.