ഇന്ത്യയിലേത് തൊഴിലില്ലാത്ത വളർച്ചയെന്ന് രഘുറാം രാജൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാവില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സമ്പദ്‍വ്യവസ്ഥ ട്രാക്കിലാണെന്നും വളർച്ചയുണ്ടെന്നും രഘുറാം രാജൻ പറഞ്ഞിരുന്നു. എന്നാൽ, ഈ വളർച്ച തൊഴിലില്ലാത്ത വളർച്ചയാണെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

എല്ലാ സമ്പദ്‍വ്യവസ്ഥയേയും സംബന്ധിച്ചടുത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ് തൊഴിൽ. എല്ലാവരും സോഫ്റ്റ്​വെയർ പ്രോഗ്രാമറും കൺസൾട്ടന്റുമാകണമെന്ന് നമ്മൾ പറയുന്നില്ല. പക്ഷേ മാന്യമായ ജോലി വേണം. ഇന്ത്യയിൽ ചെറുപ്പക്കാരെ ശരിയായ രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികളോട് വിദേശരാജ്യങ്ങളിൽ പോയി പഠിക്കാനാണ് നാം ആവശ്യപ്പെടുന്നത്. മെഡിസിൻ പോലുള്ള കോഴ്സുകൾ പഠിക്കാനും അവരോട് ആവശ്യപ്പെടുകയാണ്.

ചൈനയെ പോലെ ഉൽപാദന മേഖലയിലെ തൊഴിലുകളല്ല ഇന്ത്യയിൽ വേണ്ടത്. സേവനമേഖലയെ ആശ്രയിച്ചാവണം രാജ്യത്ത് വികസനം നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നല്ല ഡോക്ടർമാരെ സൃഷ്ടിച്ച് വിദേശത്ത് തൊഴിലെടുപ്പിക്കാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യ കൂടുതയലായതിനാൽ ഇന്ത്യക്ക് ഇനിയും വളർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Raghuram Rajan statement on jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.