വായ്പ പലിശ നിരക്ക് ഉയർത്താതിരുന്നാൽ നയപരമായ തെറ്റാവുമെന്ന് ആ.ബി.ഐ ഗവർണർ

ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ ഉയർത്തുന്നത് നിർത്തുന്നതിനെതിരെ ആർ.ബി.ഐ ഗവർണർ നിലപാട് എടുത്തുവെന്ന് മിനുട്സ് രേഖ. പലിശനിരക്ക് കൂട്ടുന്നത് നിർത്തിയാൽ ആ തീരുമാനം നയപരമായ തെറ്റായിരിക്കുമെന്നാണ് ആർ.ബി.ഐ ഗവർണർ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ വായ്പ പലിശയിൽ 35 ബേസിക് പോയിന്റ് വർധനയും ആർ.ബി.ഐ വരുത്തിയിരുന്നു.

ഡിസംബറിന് മുമ്പ് ആർ.ബി.ഐ പലിശനിരക്കുകളിൽ 190 ബേസിക് പോയിന്റ് വർധന വരുത്തിയിരുന്നു. ഡിസംബർ അഞ്ച് മുതൽ ഏഴ് വരെ നടത്തിയ യോഗത്തിലാണ് ആർ.ബി.ഐ ഗവർണർ നിലപാട് സ്വീകരിച്ചത്.

നേരത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയിരുന്നു. ഫെഡ് റിസർവ് ഉൾപ്പടെ ലോകത്തെ പ്രധാനപ്പെട്ട കേന്ദ്രബാങ്കുകളെല്ലാം പലിശനിരക്ക് കൂട്ടിയിരുന്നു.

Tags:    
News Summary - RBI Governor Shaktikanta Das against pause in rate hikes: MPC minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.