യു.എ.ഇ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്​സ്​ എൻ.ബി.ഡി ബാങ്കിന്​ ഇന്ത്യയിൽ രണ്ട്​ ശാഖകൾ കൂടി തുടങ്ങാൻ അനുമതി

ന്യൂഡൽഹി: യു.എ.ഇ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്​സ്​ എൻ.ബി.ഡി ബാങ്കിന്​ ഇന്ത്യയിൽ രണ്ട്​ ശാഖകൾ കൂടി തുടങ്ങാൻ അനുമതി. ഇന്ത്യ-യു.എ.ഇ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ്​ നീക്കം. ദുബെയിൽ നടന്ന ജോയിന്‍റ്​ ടാസ്​ക്​ഫോഴ്​സ്​ യോഗത്തിന്​ ശേഷം കേന്ദ്രമന്ത്രി പിയൂഷ്​ ഗോയലാണ്​ ഇക്കാര്യം അറിയിച്ചത്​.

എമിറേറ്റ്​സ്​ എൻ.ബി.ഡി ​റെപ്രസെന്‍റീവ്​ ഓഫീസറെ 2000 മുതൽ ഇന്ത്യയിൽ നിലനിർത്തുന്നുണ്ട്​. 2017ലാണ്​ മുംബൈയിൽ ആദ്യ ബ്രാഞ്ച്​ തുടങ്ങുന്നതിനുള്ള അനുമതി ബാങ്കിന്​ ലഭിച്ചത്​. ഇതുകൂടാതെ ഈജിപ്​ത്​, തുർക്കി, സൗദി അറേബ്യ, സിംഗപ്പൂർ, ആസ്​ട്രിയ, തുടങ്ങിയ രാജ്യങ്ങളിലും ബാങ്കിന്​ ശാഖകളുണ്ട്​.

യു.എ.ഇയുമായുള്ള ചർച്ചയിൽ സ്വർണ ബോണ്ടുകളുടെ നികുതിയുമായി ബന്ധപ്പെട്ട പ്രശ്​നം ചർച്ച ചെയ്​ത്​ പരിഹരിച്ചുവെന്നും പിയൂഷ്​ ഗോയൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപക കരാറിനെ കുറിച്ചും ചർച്ചയുണ്ടായി. ദുബൈ എക്​സ്​പോ വേദി സന്ദർശിക്കാൻ യു.എ.ഇ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്​. അടുത്ത ആറ്​ മാസത്തിനുള്ളിൽ മോദി യു.എ.ഇ സന്ദർശിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - RBI grants permission to Emirates NBD bank to open two more branches in India: Goyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.