പലിശനിരക്ക് വീണ്ടും വർധിപ്പിച്ച് ആർ.ബി.ഐ

ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ വീണ്ടും വർധിപ്പിച്ച് ആർ.ബി.ഐ. റിപ്പോ നിരക്കിൽ 35 ബേസിക് പോയിന്റിന്റെ വർധനവാണ് ആർ.ബി.ഐ വരുത്തിയത്. ഇതോടെ ആർ.ബി.ഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പക്ക് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ 6.25 ശതമാനമായി ഉയർന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പ പലിശനിരക്കുകൾ ഉയരും. 

ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ആർ.ബി.ഐ വിലയിരുത്തി. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ പ്രതീക്ഷിച്ച നിരക്കിലേക്ക് പണപ്പെരുപ്പമെത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക് ആർ.ബി.ഐ കുറച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം നിരക്കിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുണ്ടാവുമെന്നാണ് ആർ.ബി.ഐ പ്രവചനം. നേരത്തെ ഏഴ് ശതമാനം നിരക്കിൽ സാമ്പത്തിക വളർച്ചയുണ്ടാവുമെന്നായിരുന്നു ആർ.ബി.ഐ പ്രവചിച്ചിരുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന മാന്ദ്യവും ഇന്ത്യയെ ബാധിച്ചിട്ടുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു.

Tags:    
News Summary - RBI Hike repo rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT