1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ഫോറെക്‌സിൽ ഇടപാട് നടത്താൻ അനുമതിയില്ലാത്തതും ഫോറെക്‌സ് ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ എന്റിറ്റികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കി. ഇത്തരം സ്ഥാപനങ്ങൾ മുഖേന ഇടപാട് നടത്തുന്നവര്‍ ഫെമ നിയമപ്രകാരം ശിക്ഷാര്‍ഹരായിരിക്കും.
പരസ്യങ്ങളും മറ്റ് സേവനങ്ങളും നല്‍കുന്ന സ്ഥാപനങ്ങളും അലേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിസ്റ്റ് സമഗ്രമല്ലെന്നും അലേർട്ട് ലിസ്റ്റിൽ പ്രത്യക്ഷപ്പെടാത്ത ഒരു സ്ഥാപനത്തിന് ഫോറെക്സ് ഇടപാടുകൾക്കായി വിദേശ വിനിമയം നടത്താനോ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാനോ അധികാരപ്പെടുത്തിയതായി കരുതേണ്ടതില്ലെന്നും ആർ.ബി.ഐ പറഞ്ഞു. ഫോറെക്‌സിൽ ഇടപാട് നടത്താൻ അധികാരമില്ലാത്തതും ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ ആർബിഐ പട്ടികപ്പെടുത്തിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് താഴെ.
അൽപരി – https://alpari.com
എനിഎഫ്എക്സ് (Anyfx) – https://anyfx.in
അവ ട്രേഡ് – https://www.avatrade.com
ബിനോമോ — https://binomoidr.com/in
ഇടോറോ (eToro) – https://www.etoro.com
എക്സ്നെസ്സ് (Exness) – https://www.exness.com
എക്സ്പേർട്ട് ഓപ്ഷൻ – https://expertoption.com
എഫ്ബിഎസ് (FBS) – https://fbs.com
ഫിൻ എഫ്എക്സ് പ്രോ (FinFxPro) – https://finfxpro.com
ഫോറെക്സ്.കോം (Forex.com) – https://www.forex.com
ഫോറെക്സ് 4 മണി (Forex4money) – https://www.forex4money.com
ഫോറെക്സ് – https://foxorex.com
എഫ്ടിഎംഒ (FTMO) – https://ftmo.com/en
എഫ് വി പി ട്രേഡ് – https://fvpt-uk.com
എഫ്എക്സ് പ്രൈമസ് (FXPrimus) – https://fxprimus.com
എഫ്എക്സ് സ്ട്രീറ്റ് – https://www.fxstreet.com
എഫ്എക്സ് സിഎം (FXCM) – https://www.fxcm.com
എഫ്എക്സ് നൈസ് (FxNice) – https://fx-nice.net
എഫ്എക്സ്ടിഎം (FXTM) – https://www.forextime.com
ഹോട്ട് ഫോറെക്സ് (HotForex) – https://www.hotforex.com
ഐബെൽ മാർക്കറ്റ്സ് – https://ibellmarkets.com
ഐസി മാർക്കറ്റ്സ് – https://www.icmarkets.com
ഐഫോറെക്സ് (iFOREX) – https://www.iforex.in
ഐജി മാർക്കറ്റ്സ് – https://www.ig.com
ഐക്യൂ ഓപ്ഷൻ – https://iq-option.com
എൻടിഎസ് ഫോറെക്സ് ട്രേഡിംഗ് – https://ntstradingrobot.com
ഒക്ടാഎഫ്എക്സ് (OctaFX) – https://octaindia.net, https://hi.octafx.com, https://www.octafx.com
ഒളിമ്പ് ട്രേഡ് – https://olymptrade.com
ടിഡി അമേരി ട്രേഡ് (TD Ameri trade) – https://www.tdameritrade.com
ടിപി ഗ്ലോബൽ എഫ്എക്സ് – https://www.tpglobalfx.com
ട്രേഡ് സൈറ്റ് എഫ്എക്സ് – https://tradesightfx.co.in
അർബൻ ഫോറെക്സ് – https://www.urbanforex.com
എക്സ്എം (XM) – https://www.xm.com
എക്സ്ടിബി (TB) – https://www.xtb.com
ക്വോട്ടെക്സ് (Quotex) – https://quotex.com
എഫ്എക്സ് വെസ്റ്റേൺ – https://www.fxwestern.com
പോക്കറ്റ് ഓപ്ഷൻ – https://pocketoption.com
ടിക്ക്മിൽ – https://www.tickmill.com
കബാന ക്യാപിറ്റൽസ് – https://www.cabanacapitals.com
വാന്റേജ് മാർക്കറ്റ്സ് – https://www.vantagemarkets.com
വിടി മാർക്കറ്റ്സ് – https://www.vtmarkets.com
അയൺ എഫ്എക്സ് – https://www.ironfx.com
ഇൻഫിനോക്സ് – https://www.infinox.com
ബിഡി സ്വിസ് – https://global.bdswiss.com
എഫ്പി മാർക്കറ്റ്സ് – https://www.fpmarkets.com
മെറ്റാ ട്രേഡർ 4 – https://www.metatrader4.com
മെറ്റാ ട്രേഡർ 5 – https://www.metatrader5.com
പെപ്പർസ്റ്റോൺ – https://pepperstone.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.