ഉടമകളില്ലാത്ത നിക്ഷേപങ്ങൾക്ക് അവകാശവാദം ഉന്നയിക്കാം; പോർട്ടലുമായി ആർ.ബി.ഐ

ന്യൂഡൽഹി: ഉടമകളില്ലാത്ത നിക്ഷേപങ്ങൾക്ക് അവകാശവാദം ഉന്നയിക്കാനായി പുതിയ പോർട്ടൽ അവതരിപ്പിച്ച് ആർ.ബി.ഐ. UDGAM എന്ന പോർട്ടലാണ് ആർ.ബി.ഐ അവതരിപ്പിച്ചിരിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇതിൽ അവകാശവാദം ഉന്നയിക്കാനുള്ള സൗകര്യവും പോർട്ടലിലുണ്ടാവും.

വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപത്തെ സംബന്ധിക്കുന്ന സമ്പൂർണമായ വിവരങ്ങൾ പോർട്ടലിലുണ്ടാവും. നിക്ഷേപത്തിൽ അവകാശവാദം ഉന്നയിക്കുകയോ കാലങ്ങളായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകൾ വീണ്ടും പോർട്ടലിലൂടെ ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം.

ഇതിനായി UDGAM ​പോർട്ടലിലേക്ക് പോയതിന് ശേഷം രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗ് ഇൻ ചെയ്യണം. അക്കൗണ്ട് ഉടമയുടെ പാൻ, വോട്ടേഴ്സ് ഐ.ഡി, ഡ്രൈവിങ് ലൈസൻസ് നമ്പർ, പാസ്​പോർട്ട് നമ്പർ, ജനനതീയതി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭിക്കും. രാജ്യത്ത് അവകാശികളില്ലാതെ 35,012 കോടിയാണ് ആർ.ബി.ഐയുടെ കൈവശമുള്ളത്. ബാങ്കുകൾ കഴിഞ്ഞ പത്ത് വർഷമായി ഒരു ഇടപാടും നടക്കാത്ത അക്കൗണ്ടുകളിലെ പണമാണ് ഇത്തരത്തിൽ ആർ.ബി.ഐക്ക് കൈമാറിയത്.

Tags:    
News Summary - RBI launches website to help beneficiaries claim Rs 35000 cr unclaimed deposits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.