റിപ്പോ നിരക്ക് അര ശതമാനം ഉയർത്തി ആർ.ബി.ഐ; വായ്പാ പലിശ ഉയർന്നേക്കും

മുംബൈ: അടിസ്ഥാന പലിശ നിരക്ക് (റിപ്പോ നിരക്ക്) അര ശതമാനം ഉയർത്തി ആർ.ബി.ഐയുടെ പ്രഖ്യാപനം. 0.50 ശതമാനം (50 ബേസിക് പോയിന്‍റ്) വർധിപ്പിച്ചതോടെ റിപ്പോ നിരക്ക് 4.90 ശതമാനത്തിലെത്തി. മുമ്പ് റിപ്പോ നിരക്ക് 4.40 ശതമാനമായിരുന്നു. ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന ഇടക്കാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ.

റിപ്പോ നിരക്ക് കൂട്ടിയ സാഹചര്യത്തിൽ ബാങ്കുകൾ വായ്പാ പലിശ ഉയർത്തിയേക്കും. ആർ.ബി.ഐ പണനയ സമിതി (എം.പി.സി) യോഗത്തിന് ശേഷം ഗവർണർ ശക്തികാന്ത ദാസ് ആണ് പ്രഖ്യാപനം നടത്തിയത്.

കരുതൽ ധനാനുപാതം (സി.ആർ.ആർ) 4.5 ശതമാനത്തിൽ നിലനിർത്തി. 2023 സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 ശതമാനമായും പണനയ സമിതി നിലനിർത്തിയിട്ടുണ്ട്. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 6.7 ശതമാനമായി ഉയർത്തി. നിലവിൽ 5.7 ശതമാനമായിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് റിപ്പോ നിരക്ക് കൂട്ടാൻ ആർ.ബി.ഐ തീരുമാനിച്ചതെന്ന് ശക്തികാന്ത ദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. യുക്രെയ്ൻ-റഷ്യ യുദ്ധം, അസംസ്കൃത എണ്ണയുടെ വില, സാധന സാമഗ്രികളുടെ വിലവർധന എന്നിവ നിരക്കുയർത്തൽ തീരുമാനത്തിന് കാരണമായിട്ടുണ്ട്.

Tags:    
News Summary - RBI repo rate: Interest rate increased to 4.90%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT