ന്യൂഡൽഹി: ആർ.ബി.ഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രഖ്യാപനം ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ പര്യാപ്തമാണ്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കയുള്ള ഡിജറ്റൽ കറൻസി ബിറ്റ്കോയിൻ ഉൾപ്പടെയുള്ളവക്ക് ബദലായാണ് ആർ.ബി.ഐ പുറത്തിറക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ ഡിജിറ്റൽ റുപ്പി എന്ന് അറിയപ്പെടുന്ന ഡിജിറ്റൽ കറൻസി ആർ.ബി.ഐ പുറത്തിറക്കും
ഡിജിറ്റൽ റുപ്പി കറൻസി മാനേജ്മെന്റ് സിസ്റ്റത്തിന്‍റെ ചിലവ് കുറക്കുമെന്ന് ഇതിന്‍റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ധനമന്ത്രി പറഞ്ഞു. ബ്ലോക്ക്ചെയിൻ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസിയുടെ പ്രവർത്തനമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മറ്റ് ഡിജിറ്റൽ കറൻസികൾക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഡിജിറ്റൽ സ്വത്തുക്കൾക്ക് നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വെർച്വൽ കറൻസിയുടെ ഉൾപ്പടെ കൈമാറ്റത്തിന് 30 ശതമാനം നികുതി നൽകേണ്ടി വരും. വെർച്വൽ കറൻസി സ്വീകരിക്കുന്നയാളും ഇത്തരത്തിൽ നികുതി നൽകേണ്ടി വരും. കഴിഞ്ഞ വർഷം തന്നെ ഡിജിറ്റൽ കറൻസി പുറത്തിക്കാനുള്ള നീക്കം ആർ.ബി.ഐ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് മറ്റ് പല ഡിജിറ്റൽ കറൻസികൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.