ന്യൂഡൽഹി: നോട്ട്നിരോധനം, ജി.എസ്.ടി ഇപ്പോഴിതാ കോവിഡും, സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ തകർച്ചയിൽ കടുത്ത ആശങ്കയാണ് ജനങ്ങൾക്കുള്ളത്. തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥ എന്ന് തിരിച്ചു വരുമെന്ന ചോദ്യത്തിന് ആശ്വാസകരമായ ഉത്തരം നൽകിയിരിക്കുകയാണ് നോമുറ ഇന്ത്യ ബിസിനസ് റിസംഷൻ ഇൻഡക്സ്(NIBRI)
ഒക്ടോബറിൽ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിെൻറ ചില സൂചനകൾ നൽകുന്നുണ്ടെന്നാണ് നോമുറ വ്യക്തമാക്കുന്നത്. സമ്പദ്വ്യവസ്ഥയിൽ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിെൻറ അടിസ്ഥാനത്തിലുള്ള ഇൻഡക്സ് ഉയർന്നതാണ് ആശ്വാസത്തിന് വക നൽകുന്ന കാര്യം. കഴിഞ്ഞയാഴ്ച രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിെൻറ തോതിനനുസരിച്ച് തയാറാക്കിയ ഇൻഡക്സ് 81.9 ശതമാനത്തിൽ നിന്ന് 82.2 ശതമാനമായി ഉയർന്നു.
ആഗസ്റ്റുമായി താരതമ്യം ചെയ്യുേമ്പാൾ സെപ്തംബറിൽ ഏഴ് ശതമാനത്തിെൻറ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബറിൽ ഇൻഡക്സ് 80 ശതമാനത്തിലേക്ക് മുകളിലേക്കും കുതിച്ചു. തൊഴിൽ വിപണിയിലും ഉയർച്ചയുണ്ടാവുന്നുണ്ട്. മുമ്പ് 40.4 ശതമാനമായിരുന്നു തൊഴിൽ വിപണിയുടെ പങ്കാളിത്തമെങ്കിൽ ഇപ്പോഴത് 41.3 ശതമാനമായി ഉയർന്നു. അതേസമയം, ഊർജഉപയോഗം വലിയ വർധനയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ, ഉത്സവകാല സീസണും ബിഹാർ തെരഞ്ഞെടുപ്പിനും ശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നാൽ സ്ഥിതി കൈവിട്ടു പോകുമെന്നും നോമുറ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.