ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളർന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഹിന്ദി വിവേക് മാസിക സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധനമന്ത്രിയുടെ പരാമർശം.
1991ലെ സാമ്പത്തിക പരിഷ്കാരങ്ങൾ പൂർണമല്ലെന്നും ധനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ പരിഷ്കാരങ്ങളെല്ലാം പകുതി വേവിച്ച നിലയിലാണ്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അടിസ്ഥാന സൗകര്യ വികസന മേഖലക്കും ടെലികോമിനും ഊന്നൽ നൽകിയെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി പോലുള്ള വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത് നരേന്ദ്ര മോദി സർക്കാറാണ്. സാമൂഹിക സുരക്ഷാ പദ്ധതികളിൽ മോദി സർക്കാർ മാറ്റങ്ങൾ കൊണ്ടു വന്നു. കുറഞ്ഞ നിരക്കിൽ ഗ്യാസ് കണക്ഷനുകൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയെല്ലാം വ്യാപകമായി ഇപ്പോൾ ലഭ്യമാവുന്നുണ്ട്. ജനങ്ങൾക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പിലായതോടെ രണ്ട് ട്രില്യൺ രൂപയെങ്കിലും തെറ്റായ കൈകളിലേക്ക് എത്തുന്നത് തടയാൻ സാധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.