ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ 

ഇന്ത്യയിലെ നിയന്ത്രണ ഏജൻസികൾ പരിചയ സമ്പന്നർ; അദാനിയിൽ പ്രതികരിച്ച് നിർമ്മല

ന്യൂഡൽഹി: അദാനി പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. കേസിൽ സുപ്രീംകോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹരജി സംബന്ധിച്ചാണ് നിർമ്മല സീതാരാമന്റെ പ്രതികരണം. അദാനി കേസിൽ കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് ഇപ്പോൾ വെളിപ്പെടുത്താനാവില്ല.

ഇന്ത്യയിലെ നിയന്ത്രണ ഏജൻസികൾ പരിചയ സമ്പന്നരാണ്. അവരുടെ മേഖലയിൽ വിദഗ്ധരുമാണവർ. അവർ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ശ്രദ്ധയോടെ അവർ വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

അദാനി ഓഹരികളുടെ തകർച്ച പരിശോധിക്കാൻ  പ്രത്യേക സമിതിയെ നിയയോഗിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സെബിയുടേയും കേന്ദ്രസർക്കാറിന്റേയും നിലപാട് തേടുകയും ചെയ്തിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച കേസ് പരിഗണിച്ചത്. യു.എസ് ഷോർട്ട് സെല്ലിങ് ഗ്രൂപ്പായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് അദാനി ഓഹരികൾക്ക് വൻ തിരിച്ചടിയേറ്റത്.

Tags:    
News Summary - "Regulators Are Always On Their Toes": Finance Minister On Adani Stock Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT