റിലയൻസിന്‍റെ വ്യാപാര പങ്കാളിയായി സൗദി ആ​രാംകോ; സ്വാഗതം ചെയ്​ത്​ അംബാനി

മുംബൈ: റിലയൻസിന്‍റെ വ്യാപാര പങ്കാളിയായി സൗദി ആരാംകോയെ പ്രഖ്യാപിച്ച്​ ചെയർമാൻ മുകേഷ്​ അംബാനി. കമ്പനിയെ മുകേഷ്​ അംബാനി സ്വാഗതം ചെയ്​തു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ്​ അംബാനിയുടെ പ്രഖ്യാപനം. റിലയൻസ്​ കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിയെന്നും മുകേഷ്​ അംബാനി വ്യക്​തമാക്കി. സൗദി ആരാംകോ ചെയർമാൻ യാസിർ-അൽ-റുമായ്യാൻ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ലിമിറ്റഡിന്‍റെ ബോർഡിലേക്ക്​ എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ വലിയ സംഭാവനയാണ്​ റിലയൻസ്​ നൽകുന്നതെന്നും അംബാനി പറഞ്ഞു. പ്രതിവർഷം 75,000 തൊഴിലുകൾ റിലയൻസ്​ സൃഷ്​ടിക്കുന്നുണ്ട്​. 21,044 കോടിയാണ്​ കമ്പനി കസ്റ്റംസ്​-എക്​സൈസ്​ നികുതിയായി നൽകുന്നത്​. 85,306 കോടി ജി.എസ്​.ടിയായും 3,213 കോടി ആദായ നികുതിയായും നൽകുന്നുണ്ടെന്നും അംബാനി വ്യക്​തമാക്കി.

കോവിഡ്​ മൂലം ജീവനക്കാരുടെ ശമ്പളത്തിലോ ബോണസിലോ കുറവ്​ വരുത്തില്ല. കോവിഡ്​ പ്രതിരോധത്തിനായി മിഷൻ ഓക്​സിജൻ, മിഷൻ കോവിഡ്​ ഇൻഫ്രാ, മിഷൻ അന്ന സേവ, മിഷൻ എംപ്ലോയി കെയർ, മിഷൻ വാക്​സിൻ സുരക്ഷ തുടങ്ങിയ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മുകേഷ്​ അംബാനി അറിയിച്ചു.

Tags:    
News Summary - Reliance makes it official. Welcomes Saudi Aramco as a strategic partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.