ഇന്ത്യക്ക് ആശ്വസിക്കാമോ ​? റീടെയിൽ പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ ജൂലൈ മാസത്തിലെ റീടെയിൽ പണപ്പെരുപ്പം കുറഞ്ഞു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് കുറഞ്ഞത്. 6.71 ശതമാനമായാണ് പണപ്പെരുപ്പം താഴ്ന്നത്. ജൂണിൽ ഏഴ് ശതമാനത്തിന് മുകളിലായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പത്തെ സ്വാധീനിച്ചത്.

അതേസമയം, ആർ.ബി.ഐയുടെ ലക്ഷ്യത്തിലേക്ക് ഇനിയും പണപ്പെരുപ്പം എത്തിയിട്ടില്ല. രണ്ട് മുതൽ ആറ് ശതമാനത്തിനുള്ള പണപ്പെരുപ്പം നിർത്തണമെന്നാണ് ആർ.ബി.ഐ ലക്ഷ്യം. 6.78 ശതമാനമായിരിക്കും ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പമെന്നാണ് റോയിട്ടേഴ്സ് പ്രവചനം.

അഞ്ച് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് രാജ്യത്ത് പണപ്പെരുപ്പമിപ്പോൾ. തുടർച്ചയായ ഏഴാം മാസമാണ് ആർ.ബി.ഐ ലക്ഷ്യത്തിനപ്പുറത്തേക്ക് പണപ്പെരുപ്പം കടക്കുന്നത്. നേരത്തെ പണപ്പെരുപ്പം ഉയർന്നതോടെ ആർ.ബി.ഐ വീണ്ടും പലിശനിരക്കുകൾ ഉയർത്തിയിരുന്നു.

Tags:    
News Summary - Retail inflation falls to 6.71% for July: Govt data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.