സമ്പദ്‍വ്യവസ്ഥക്ക് ആശ്വസിക്കാമോ ? ജൂണിൽ പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം കുറഞ്ഞു. ജൂണിൽ 7.01 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. മേയിൽ 7.04 ശതമാനമായിരുന്നു പണപ്പെരുപ്പം. പക്ഷേ, ആർ.ബി.ഐയുടെ ലക്ഷ്യമായ ആറ് ശതമാനത്തിൽ ഇത്തവണയും പണപ്പെരുപ്പം ഒതുങ്ങിയിട്ടില്ല. തുടർച്ചയായ ആറാം മാസമാണ് പണപ്പെരുപ്പം ആർ.ബി.ഐ ലക്ഷ്യത്തിന് പുറത്തേക്ക് പോകുന്നത്. ഇത് സമ്പദ്‍വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കുന്നുണ്ട്.

അതേസമയം, ഭക്ഷ്യവില സൂചിക ജൂണിൽ 7.75 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 7.97 ശതമാനമായിരുന്നു. കടുകെണ്ണയുടെ ഉൾപ്പടെ വില കുറഞ്ഞത് ഭക്ഷ്യവില സൂചികയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും പണപ്പെരുപ്പം ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഉൽപന്ന വിലകൾ ഉയർന്നതോടെയാണ് പല രാജ്യങ്ങളിലും പണപ്പെരുപ്പം വർധിച്ചത്. റോയിട്ടേഴ്സിന്റെ സർവേ അനുസരിച്ച് ഈ വർഷം മുഴുവൻ ഇന്ത്യയുടെ പണപ്പെരുപ്പം ആർ.ബി.ഐ ലക്ഷ്യം ഭേദിക്കുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Retail inflation marginally eases to 7.01% in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.