വിലക്കയറ്റം രൂക്ഷമാകും, ജനം വലയും; പണപ്പെരുപ്പത്തിൽ നിർണായക പ്രവചനം

ന്യൂഡൽഹി: പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളിൽ നിർണായക വെളിപ്പെടുത്തലുമായി റേറ്റിങ് ഏജൻസിയായ നൗമുറ. ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വരും മാസങ്ങളിൽ എട്ട് ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. മേയിൽ ഏഴ് ശതമാനമായിരുന്നു പണപ്പെരുപ്പം.

ആഗോളതലത്തിൽ വിവിധ ഉൽപന്നങ്ങളുടെ വില ഉയരുന്നതാണ് ഇന്ത്യക്കും തിരിച്ചടിയാവുക. നിലവിൽ പെട്രോളിന്റെ എക്സൈസ് നികുതി കുറച്ച് വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. എന്നാൽ, ഇത് എത്രത്തോളം ഫലവത്താകുമെന്നത് സംബന്ധിച്ചാണ് ഇപ്പോൾ ആശങ്ക.

എക്സൈസ് തീരുവ വെട്ടിക്കുറച്ചത് കൊണ്ട് മാത്രം ഇന്ധനവില വർധനവിനെ പിടിച്ചുനിർത്താനാവില്ലെന്നാണ് നൗമുറ വ്യക്തമാക്കുന്നത്. പണപ്പെരുപ്പം ഉയർന്നാൽ അതിന് ആനുപാതികമായി ജനങ്ങളുടെ ജീവിതച്ചെലവും വർധിക്കും. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ.

      രാജ്യത്ത് മേയിൽ പണപ്പെരുപ്പം എട്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 7.79 ശതമാനത്തിലെത്തിയിരുന്നു. തുടർച്ചയായ അഞ്ചാം മാസമാണ് പണപ്പെരുപ്പം ആർ.ബി.ഐ ലക്ഷ്യമായ ആറ് ശതമാനമെന്നത് ഭേദിക്കുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് ആർ.ബി.ഐക്ക് സൃഷ്ടിക്കുന്നത്. നേരത്തെ പണപ്പെരുപ്പം ഉയർന്നതിനെ തുടർന്ന് ആർ.ബി.ഐ വായ്പ പലിശനിരക്കുകൾ ഉയർത്തിയിരുന്നു.

Tags:    
News Summary - Retail inflation may breach 8% in the coming months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.