82ലേക്കടുത്തു; രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

ന്യൂഡൽഹി: യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാംദിവസമാണ് രൂപ തകർച്ച നേരിടുന്നത്. വ്യാപാരത്തിന്റെ ആദ്യത്തിൽ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് എക്കാലത്തേയും താഴ്ന്ന നിരക്കായ 81.93ലെത്തി. ഇന്നലെ 81.5788 ആയിരുന്നു രൂപയുടെ മൂല്യം. ഒരു ഡോളർ ലഭിക്കാൻ 82 രൂപയോളം നൽകേണ്ട സ്ഥിതിയാണിപ്പോൾ.

അതേസമയം, ഡോളർ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതും ഇറക്കുമതിക്കാരിൽ നിന്നുള്ള ഡോളറിന്റെ ആവശ്യകത ഉയർന്നതും രൂപയുടെ തകർച്ചയ്ക്ക് കാരണമായി.രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ യോഗത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് വിപണി.

ഈ മാസം അവസാനമാണ് ആർ.ബി.ഐയുടെ ധനനയ യോഗം. അതേസമയം രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകർ കാണുന്നത്. പണപ്പെരുപ്പം തടയാൻ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടുകൂടിയാണ് ഡോളർ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. 

Tags:    
News Summary - Rupee at new record low, inches towards 82 Per dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT