ദീപാവലി ആഴ്ചയിൽ രൂപയുടെ വിതരണം കുത്തനെ ഇടിഞ്ഞു; 20 വർഷത്തിനിടെ ആദ്യം

മുംബൈ: ഈ വർഷത്തെ തിരക്കേറിയ ദീപാവലി ആഴ്ചയിൽ രൂപയുടെ കറൻസി വിനിമയം കുത്തനെയിടിഞ്ഞതായി റിപ്പോർട്ട്. 20 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം. സാ​ങ്കേതിക വിദ്യയിലെ പുതുമയാർന്ന മാറ്റങ്ങൾ ഇന്ത്യൻ പെയ്മെന്റ് സംവിധാനത്തെ മാറ്റിമറച്ചിരിക്കയാണ്. കൂടാതെ സമ്പദ്‍വ്യവസ്ഥ ഇപ്പോൾ സ്മാർട്ഫോണിലധിഷ്ഠിതമായ പേയ്മെന്റ് സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നു.

" സർക്കാരിന്റെ നിരന്തരമായ പ്രേരണയാണ് ഡിജിറ്റൽ യാത്രയുടെ വിജയത്തിന് പ്രധാന കാരണം. യുപിഐ, വാലറ്റുകൾ, പി.പി.ഐകൾ തുടങ്ങിയ പരസ്പര പ്രവർത്തനക്ഷമമായ പേയ്‌മെന്റ് സംവിധാനങ്ങൾ പണം ഡിജിറ്റലായി കൈമാറുന്നത് ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമാക്കി. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കു പോലും-" സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.

ക്യു ആർ കോഡ്, എൻ‌.എഫ്‌.സി മുതലായ പുതിയ കണ്ടുപിടിത്തങ്ങൾക്കൊപ്പം മേഖല അതിവേഗം വികസിച്ചു. കൂടാതെ ഈ വ്യവസായത്തിൽ വൻകിട ടെക് സ്ഥാപനങ്ങളും പ്രവേശിച്ചു- ഘോഷ് കൂട്ടിച്ചേർത്തു. ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിക്കുന്നത് റിസർവ് ബാങ്കിനും സർക്കാരിനും നേട്ടമാണ്.  

Tags:    
News Summary - Rupee circulation dips in busy diwali week, first in 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.