റെക്കോർഡ് തകർച്ചയിൽ നിന്നും തിരികെ കയറി രൂപ

ന്യൂഡൽഹി: ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട് രൂപ ആർ.ബി.ഐ ഇടപെടലിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ 82.94ലാണ് രൂപ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം റെക്കോർഡ് തകർച്ചയായ 83.21ലായിരുന്നു രൂപ ക്ലോസ് ചെയ്തത്.

വെളളിയാഴ്ച 83.15ലായിരുന്നു രൂപയുടെ വ്യാപാരം തുടങ്ങിയത്. പിന്നീട് രൂപ വീണ്ടും നില മെച്ചപ്പെടുത്തുകയായിരുന്നു. പൊതുമേഖല ബാങ്കുകൾ ആർ.ബി.ഐ നിർദേശപ്രകാരം ഡോളർ വിറ്റഴിച്ചതാണ് രൂപക്ക് കരുത്തായതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

ഇതിനൊപ്പം ഇന്ത്യൻ ഓഹരി വിപണികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതും ക്രൂഡോയിൽ വിലയിലുണ്ടായ മാറ്റങ്ങളും രൂപയെ സ്വാധീനിച്ചു. വ്യാഴാഴ്ച രൂപക്കെതിരെ ഡോളർ വൻ മുന്നേറ്റം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആർ.ബി.ഐ ഇടപെടലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - Rupee closes higher against US dollar on RBI intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.