ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച്​ പൈസ കുറഞ്ഞ്​ 74.28 രൂപയായി. ക്രൂഡ്​ ഓയിൽ വില ഉയരുന്നതാണ്​ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്​. കോവിഡ്​ ഡെൽറ്റ കേസുകൾ വർധിക്കുന്നത്​ രൂപയുടെ മൂല്യത്തെ വരും ദിവസങ്ങളിലും സ്വാധീനിക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ നൽകുന്ന സൂചന.

ഏഷ്യയിലെ പ്രധാന കറൻസികളുടെയെല്ലാം മൂല്യം കുറഞ്ഞിരിക്കുകയാണ്​​. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.41 ശതമാനം ഉയർന്ന്​ ബാരലിന്​ 75.07 ഡോളറിലെത്തി.

ഓഹരി വിപണിയിൽ ബി.എസ്​.ഇ സെൻസെക്​സ്​ 197.42 പോയിന്‍റ്​ ഉയർന്ന്​ 52,747.08ലാണ്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റി 54.50 പോയിന്‍റ്​ ഉയർന്ന്​ 15,802.95ലാണ്​ വ്യാപാരം ആരംഭിച്ചത്​. 

Tags:    
News Summary - Rupee depreciates against dollar in early trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.