മുംബൈ: ഇന്ത്യൻ രൂപ ചൊവ്വാഴ്ചയും വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. ആറ് പൈസ നഷ്ടത്തോടെയാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം. ചൊവ്വവാഴ്ച രാവിലെ 85.59 രൂപയിലാണ് ഇന്ത്യൻ കറൻസി വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 85.53ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ഡോളർ ഇൻഡക്സ് ഇന്നും നേട്ടം രേഖപ്പെടുത്തി. 108ലാണ് ഡോളർ ഇൻഡക്സിന്റെ വ്യാപാരം. ഭൂരിപക്ഷം ഏഷ്യൻ കറൻസികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. തായ് ബാത്ത് 0.7 ശതമാനമാണ് ഇടിഞ്ഞത്.ഒരു മാസത്തിനിടെ രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ട് വർഷത്തിനിടയിലെ ഒരു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.
പലിശനിരക്കുകളിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിലപാടും ഇതിനൊപ്പം യു.എസിന്റെ പുതിയ പ്രസിഡന്റായ ഡോണൾഡ് ട്രംപിന്റെ നയങ്ങൾ സംബന്ധിച്ച പ്രതീക്ഷകളും ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുണ്ട്.
ഈ മാസം മാത്രം ഡോളർ ഇൻഡക്സിൽ രണ്ട് ശതമാനം നേട്ടമുണ്ടായി. 10 വർഷത്തെ യു.എസ് ട്രഷറി വരുമാനം ഉയർന്നതും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണമായി. ട്രഷറി വരുമാനം 35 ബേസിക് പോയിന്റാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.