ന്യൂഡൽഹി: നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2024ൽ 15,000ത്തിലധികം വെബ് സൈറ്റുകൾ നിരോധിക്കാൻ ഉത്തരവിട്ടു.
കൂടാതെ സോഷ്യൽ മീഡിയയിൽ തെറ്റായ നിക്ഷേപ ഉപദേശം നൽകി നിക്ഷേപകരെ കബളിപ്പിച്ചതിന് കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകർക്ക് വ്യാജ വിവരങ്ങൾ നൽകിയതിന് രവീന്ദ്ര ബാലു ഭാരതി, നസിറുദ്ദീൻ അൻസാരി എന്നിവരുൾപ്പെടെ നിരവധി വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.
‘ബാപ്പ് ഓഫ് ചാർട്ട്’ എന്ന അപരനാമത്തിൽ എക്‌സിൽ നസിറുദ്ദീൻ അൻസാരി സ്റ്റോക്ക് ട്രേഡുകൾ ശിപാർശ ചെയ്യുകയായിരുന്നു. തന്റെ നിക്ഷേപ ഉപദേശം ഉപയോഗിച്ച് സമ്പാദ്യം നഷ്ടപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകാനും സെബി അൻസാരിയോട് ഉത്തരവിട്ടിട്ടുണ്ട്.
കൂടാതെ, അൻസാരിക്ക് 20 ലക്ഷം രൂപയും തബ്രസ് അബ്ദുല്ല, വാനി എന്നിവർക്കും കൂട്ടാളികൾക്കും രണ്ടു ലക്ഷം രൂപ വീതവും പിഴ ചുമത്തി. നിക്ഷേപ ഉപദേശകരായ ശുഭാംഗി രവീന്ദ്ര ഭാരതി, രാഹുൽ അനന്ത് ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരെ ഓഹരി വിപണിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. നിയമവിരുദ്ധമായ സമ്പ്രദായം നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും വിപണിയിൽ ഓഹരി വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തതായി സെബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.