ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞു

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞു. 22 പൈസ നഷ്​ടത്തോടെ 74.36 രൂപയാണ്​ ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. ആഭ്യന്തര ഒാഹരി വിപണികളിലെ തിരിച്ചടിയാണ്​ രൂപയുടെ വിനിമയമൂല്യത്തിലും പ്രതിഫലിച്ചത്​.

74.28ലാണ്​ രൂപ ഇന്ന്​ വ്യാപാരം തുടങ്ങിയത്​. പിന്നീട്​ 74.36 രൂപയിലേക്ക്​ വീണ്ടും ഇടിഞ്ഞു. 22 പൈസയുടെ നഷ്​ടം രേഖപ്പെടുത്തി. ബുധനാഴ്ച 74.14ലാണ്​ രൂപ വ്യാപാരം അവസാനിപ്പിച്ചത്​. ബുധനാഴ്ച ഓഹരി വിപണിയിൽ വിദേശനിക്ഷേപകർ വിൽപനക്കാരായിരുന്നു. 1,896.02 ഓഹരികളാണ്​ അവർ വിറ്റഴിച്ചത്​. ഇത്​ ഓഹരി വിപണിയിലെ തിരിച്ചടിക്ക്​ കാരണമായിരുന്നു.

സെൻസെക്​സ്​ 60,000 പോയിന്‍റിന്​ താഴെയാണ്​ ഇപ്പോൾ വ്യാപാരം നടത്തുന്നത്​. നിഫ്​റ്റിയിലും തകർച്ചയുണ്ടായി. 

Tags:    
News Summary - Rupee falls 22 paise to 74.36 against US dollar in early trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.