വീണ്ടും വീണ് രൂപ; ഡോളറിനെതിരെ മൂല്യത്തകർച്ചയിൽ പുതിയ റെ​ക്കോർഡ്

ന്യൂഡൽഹി: ​ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. 22 പൈസ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 79.48 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞത് രൂപയുടെ തകർച്ചയെ ഒരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിച്ചുവെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.

79.30 രൂപയിലാണ് ഇന്ത്യൻ കറൻസി വ്യപാരം തുടങ്ങിയത്. പിന്നീട് മൂല്യം 79.24ലേക്ക് ഉയർന്നു. ഒടുവിൽ 79.49ൽ ഇടിഞ്ഞ ശേഷം 79.48ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം 79.26ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ ഓഹരി വിപണികളും നേരിയ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ 1.43 ശതമാനം ഇടിഞ്ഞ് 105.49 ഡോളറിലെത്തി. വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ ഇന്നും വിൽപ്പനക്കാരുടെ റോളിലായിരുന്നു. 109.31 കോടിയുടെ ഓഹരികളാണ് അവർ വിറ്റത്. ഈ മാസം ഇതുവരെ അവർ 4,000 കോടിയുടെ ഓഹരികൾ വിറ്റു.

Tags:    
News Summary - Rupee falls 22 paise to record low of 79.48 against US dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.