മൂന്നാംദിവസവും മൂല്യമിടിഞ്ഞ് രൂപ

മുംബൈ: ഡോളറിനെതിരെ രൂപക്ക് വീണ്ടും തകർച്ച. ബുധനാഴ്ച 25 പൈസ പൈസ ഇടിഞ്ഞ് 82.62 ആയി. ഡോളർ ശക്തി പ്രാപിച്ചതും വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഒപ്പം ആഭ്യന്തര ഓഹരി വിപണിയിലെ തിരിച്ചടികളുമെല്ലാം ഇടിവിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. തുടർച്ചയായി മൂന്നാംദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ചൊവ്വാഴ്ച 82.37 ആയിരുന്നു മൂല്യം.

ഇന്ത്യയിലെ ആഭ്യന്തര ഓഹരി വിപണികളുടെ തകർച്ച രൂപയുടെ മൂല്യമിടിയുന്നതിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. അതേസമയം, ഡോളർ ഇൻഡക്സ് 0.43 ശതമാനം നേട്ടം രേഖപ്പെടുത്തി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 0.46 ശതമാനം ഉയർന്ന് 77.81 ഡോളറിലെത്തി.

ഓഹരി വിപണിയിൽ സെൻസെക്സ് 344 പോയിന്റ് നഷ്ടത്തോടേയും നിഫ്റ്റി 71 പോയിന്റ് നഷ്ടത്തോടെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശനിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതുൾപ്പടെ വിപണിയെ സ്വാധീനിച്ചിരുന്നു.

Tags:    
News Summary - Rupee falls 25 paise to close at 82.62 against US dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT