രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു; ഡോളറിനെതിരെ 39 പൈസ നഷ്ടത്തിൽ

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 36 പൈസ നഷ്ടത്തോടെ 79.61 രൂപയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡോയിൽ വില ഉയർന്നതാണ് രൂപക്ക് തിരിച്ചടിയായത്.

ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ ഇന്ത്യൻ കറൻസി 79.22 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 79.69ലേക്ക് കൂപ്പുകുത്തിയശേഷം. നേരിയ തോതിൽ നില മെച്ചപ്പെടുത്തുകയായിരുന്നു.

വരും ദിവസങ്ങളിൽ രൂപയുടെ വ്യാപാരം സമ്മിശ്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയുടെ തിരിച്ചുവരവും വിദേശനിക്ഷേപകരുടെ പണമൊഴുക്കും വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തെ സ്വാധീനിക്കും.

യു.എസിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതും മൂല്യത്തെ സ്വാധീനിക്കും. യു.എസിലെ പണപ്പെരുപ്പം 40 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിൽ നിന്നും ജൂലൈയിൽ നിലമെച്ചപ്പെടുത്തിയിരുന്നു.

Tags:    
News Summary - Rupee falls 36 paise to close at 79.61 against US dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT