സമ്പദ്‍വ്യവസ്ഥക്ക് ആശ്വാസം; രൂപയുടെ മൂല്യം ഉയർന്നു

ന്യൂഡൽഹി: ആർ.ബി.ഐ വായ്പ പലിശനിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വർധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രൂപയുടെ മൂല്യം വീണ്ടും ഉയർന്നിരിക്കുന്നത്.

81.58ലാണ് ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. നേരത്തെ റെക്കോർഡ് തകർച്ചയായ 81.95ലേക്ക് രൂപയുടെ മൂല്യം താണിരുന്നു. എന്നാൽ, ഇന്ന് 81.86 എന്ന നിരക്കിൽ നിന്നും രൂപ നില മെച്ചപ്പെടുത്തുകയായിരുന്നു. അതേസമയം, ആർ.ബി.ഐ വീണ്ടും വായ്പ പലിശനിരക്ക് ഉയർത്തി. 0.5 ശതമാനത്തിന്റെ വർധനയാണ് വരുത്തിയത്.

ഉയരുന്ന പണപ്പെരുപ്പം പിടിച്ചുനിർത്താനായി ആർ.ബി.ഐ പലിശനിരക്കുകൾ ഉയർത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം ജൂണിൽ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 2.8 ശതമാനമായി ഉയർന്നിരുന്നു.

Tags:    
News Summary - Rupee Gains For Second Straight Day As Dollar Off Multi-Year Highs; RBI Eyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT