ന്യൂഡൽഹി: ഡോളറിനെതിരെ വീണ്ടും റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി രൂപ. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഡോളറിനെതിരെ പുതിയ റെക്കോർഡായ 79.83ലേക്ക് രൂപ കൂപ്പുകുത്തി. രൂപയുടെ മൂല്യം അതിവേഗം 80ലേക്ക് കുതിക്കുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്.
യു.എസിലെ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നിരുന്നു. 9.1 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. പണപ്പെരുപ്പം 8.8 ശതമാനത്തിൽ ഒതുങ്ങുമെന്നായിരുന്നു പ്രവചനം. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യതയുണ്ട്. ഇത് രൂപയെ സമ്മർദത്തിലാക്കുമെന്ന് മുമ്പ് തന്നെ പ്രവചനങ്ങളുണ്ടായിരുന്നു. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് 100 ബേസിക് പോയിന്റ് വരെ ഉയർത്തുമെന്നാണ് പ്രവചനം.
ഇതിനൊപ്പം വിദേശനിക്ഷേപകർ ഓഹരി വിപണിയിൽ നിന്നും പണം പിൻവലിക്കുന്നതും സാമ്പത്തികമാന്ദ്യമുണ്ടാകാനുള്ള സാധ്യതകളും രൂപയെ സമ്മർദത്തിലേക്ക് നയിക്കുന്നുണ്ട്. ബുധനാഴ്ചയും വിൽപനക്കാരുടെ വേഷത്തിൽ തന്നെയായിരുന്നു ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശനിക്ഷേപകർ. 2,839.5 കോടിയുടെ ഓഹരികളാണ് അവർ കഴിഞ്ഞ ദിവസം വിറ്റഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.