ന്യൂഡൽഹി: കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ-വായ്പ പലിശ നിരക്കുകൾ ഉയർത്തി.
പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. രണ്ട് കോടിക്ക് താഴെ സ്ഥിര നിക്ഷേപത്തിന് 0.20 ശതമാനമാണ് വർധന. 211 ദിവസം മുതൽ ഒരു വർഷത്തിന് താഴെ കാലയളവിലെ നിക്ഷേപത്തിന് 4.60 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ ഇത് 4.40 ശതമാനമായിരുന്നു. മുതിർന്ന പൗരന്മാർക്ക് 5.10 ശതമാനമായിരിക്കും.
ഒന്നു മുതൽ രണ്ടു വർഷം വരെ നിക്ഷേപത്തിന് 5.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.80 ശതമാനവുമായിരിക്കും. വായ്പ ബന്ധിത എം.സി.എൽ.ആർ (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) നിരക്ക് 7.20 ശതമാനത്തിൽ നിന്ന് 7.40 ആയി ഉയർത്തി. ഭവന-വാഹന വ്യക്തിഗത വായ്പകൾ എം.സി.എൽ.ആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്കുള്ള വായ്പ ഒറ്റയടിക്ക് 7.05 ശതമാനത്തിൽനിന്ന് 7.70 ശതമാനമായി ഉയർന്നു. റിപോ അടിസ്ഥാനമാക്കിയ വായ്പനിരക്ക് 7.15 ശതമാനമായും ഉയർത്തി. ഇന്നു മുതലാണ് ഇതിന് പ്രാബല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.