ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 1.2 ശതമാനം വരെ ഇടിയുമെന്നും അവർ പ്രവചിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ രാജ്യത്തിെൻറ പല ഭാഗങ്ങളിലും ഏർപ്പെടുത്തിയതാണ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാക്കുന്നത്.
ജി.ഡി.പി വളർച്ചാ നിരക്കിലെ ഇടിവ് 2.8 ശതമാനം വരെയായി ഉയരാമെന്നും ക്രെഡിറ്റ് റേറ്റിങ് ഏജൻസി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിക്കാത്തത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും അവർ പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിൽ സാധനങ്ങളുടെ ആവശ്യകതയിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നും എസ്&പി വ്യക്തമാക്കുന്നു. നേരത്തെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്ത് 70 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, അടുത്ത വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 10.2 ശതമാനം നിരക്കിൽ വളരുമെന്നാണ് യു.എൻ പ്രവചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.