മുംബൈ: സുരക്ഷയും സമ്പാദ്യവും ഉറപ്പു നൽകുന്ന വ്യക്തിഗത ഇൻഷുറൻസ് പദ്ധതി 'ധൻ സഞ്ചയ്' എൽ.ഐ.സി അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഹരിവിപണി ബന്ധിതമോ ലാഭ നഷ്ടങ്ങളിൽ പങ്കെടുക്കുന്നതോ അല്ല. ഉറപ്പായ വരുമാന ആനുകൂല്യങ്ങളും, ഉറപ്പായ ടെർമിനൽ ആനുകൂല്യങ്ങളും ലഭിക്കും.
പദ്ധതിയുടെ ചുരുങ്ങിയ കാലാവധി അഞ്ചു വർഷവും പരമാവധി 15 വർഷവുമാണ്. പോളിസി ഉടമ മരിച്ചാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. മരണാനുകൂല്യം ഒറ്റത്തവണയായോ അഞ്ചു വർഷത്തിനകം തവണകളായോ പിൻവലിക്കാം.
പ്ലാൻ എ, ബി വിഭാഗങ്ങളിൽ 3,30,000 രൂപയും സിയിൽ 2,50,000 രൂപയും ഡി യിൽ 22,00,000 രൂപയുമാണ് ഉറപ്പായും ലഭിക്കുന്ന കുറഞ്ഞ തുക. ഉയർന്ന പ്രീമിയം തുകക്ക് പരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് www.licindia.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.