ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഈ സാമ്പത്തിക വർഷം 7.4 ശതമാനം നിരക്കിൽ വളരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷവും സമ്പദ്‍വ്യവസ്ഥയിൽ ഉയർന്ന വളർച്ചയുണ്ടാകും. ഫിനാൻഷ്യൽ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രിയുടെ പരാമർശം.
കണക്കുകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തലെന്നും സമ്പദ്‍വ്യവസ്ഥ വളരുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത രണ്ട് വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ മികച്ച വർളച്ചയുണ്ടാകുമെന്നും ലോകബാങ്കും ഐ.എം.എഫും പ്രവചിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
റിസർവ് ബാങ്കിന്റെ കണക്കുകൾക്ക് സമാനമാണ് ലോകബാങ്കിന്റേയും ഐ.എം.എഫിന്റേയും പ്രവചനം. എന്നാൽ, ആഗോള സാമ്പത്തിക സാഹചര്യത്തിൽ ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്തെ കയറ്റുമതി വലിയ വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.