ന്യൂഡൽഹി: എസ്.എം.എ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മരുന്നുകൾക്കുള്ള ജി.എസ്.ടി ഒഴിവാക്കി. ലഖ്നോവിൽ നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കോവിഡ് മരുന്നുകൾക്ക് നൽകിയിരുന്ന ജി.എസ്.ടി ഇളവ് 2021 ഡിസംബർ വരെ നീട്ടി.
ഇതിനൊപ്പം കാൻസർ മരുന്നുകളുടെ ജി.എസ്.ടി കുറക്കുകയും ചെയ്തിട്ടുണ്ട്. ചില ജീവൻരക്ഷാ മരുന്നുകളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സ്പൈനൽ മസ്കുലാർ അട്രോഫി മരുന്നിന് അഞ്ച് ശതമാനമാണ് ജി.എസ്.ടി ചുമത്തിയിരുന്നത്. ഇതാണ് ഇപ്പോൾ കൗൺസിൽ ഇടപ്പെട്ട് ഒഴിവാക്കിയിരിക്കുന്നത്.
കേരളത്തിലുൾപ്പടെ പല സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ചിരുന്നു. തുടർന്ന് ഇവരെ ചികിത്സിക്കുന്നതിനുള്ള 16 കോടിയുടെ മരുന്നിനുള്ള ജി.എസ്.ടിയും ഇറക്കുമതി തീരുവയും താൽക്കാലികമായി കേന്ദ്രസർക്കാർ ഒഴിവാക്കി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.