സാമൂഹിക പെൻഷന് കൂട്ടുപിടിക്കുന്നത് ഇന്ധനത്തെയും മദ്യത്തെയും; പ്രത്യേക ഫണ്ടുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 66 ലക്ഷം വരുന്ന സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂട്ടുപിടിക്കുന്നത് മദ്യത്തേയും ഇന്ധനത്തേയും. പെൻഷൻ നൽകാൻ 11,000 കോടി രൂപയാണ് സർക്കാറിന് ചെലവ് വരുന്നത്. ഇതിനായുള്ള തുക കണ്ടെത്താൻ ഇനി ഒരു സാമൂഹിക സുരക്ഷ സീഡ് ഫണ്ട് കൂടി ഉണ്ടാകും. സീഡ് ഫണ്ടിലൂടെ അധിക ധനസമാഹരണമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

മദ്യത്തിനും പെട്രോളിനും ഡീസലിനും വില കൂട്ടിയാണ് അധിക സമാഹരണത്തിനുള്ള പണം കണ്ടെത്തുക. ഇതുപ്രകാരം 500 രൂപ മുതൽ 999 രൂപ വരെ വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപക്ക് മുകളിൽ 40 രൂപയും ഈടാക്കും. ഇതിലൂടെ 400 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.

ഇതിനായി പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹിക സുരക്ഷ സെസായി ഏർപ്പെടുത്തും. ഇതിലൂടെ 750 കോടി രൂപയാണ് അധികമായി ലഭിക്കുക. 

Tags:    
News Summary - Social pensions include fuel and alcohol; Finance Minister with special fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.