സ്പൈസ് ജെറ്റിലും പ്രതിസന്ധി തീരുന്നില്ല; എയർകാസിലുമായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: ഗോ ഫസ്റ്റിന് പിന്നാലെ സ്പൈസ്ജെറ്റും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. എയർലൈനിന്റെ കുടിശിക സംബന്ധിച്ച നടത്തിയ ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്ന് കമ്പനിയുമായി വാടക കരാറുള്ള അയർലാൻഡ് കമ്പനി ട്രിബ്യൂണലിനെ അറിയിച്ചു.

അയർലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർകാസിൽ കമ്പനി സ്പൈസ്ജെറ്റ് നൽകാനുള്ള പണം ഈടാക്കാൻ നിയമനടപടി തുടങ്ങിയിരുന്നു. കമ്പനി വാടക കൊടുക്കുന്നതിൽ ഉൾപ്പടെ വീഴ്ച വരുത്തിയതോടെയാണ് എയർകാസിൽ നിയമനടപടിക്ക് ഒരുങ്ങിയത്. വാടക ഉൾപ്പടെ 500 മില്യൺ രൂപയാണ് എയർകാസിലിന് സ്പൈസ്ജെറ്റിന് നൽകാനുള്ളത്. തുടർന്ന് ബാധ്യത തീർക്കാൻ സ്പൈസ്ജെറ്റ് കമ്പനിയുമായി ചർച്ച നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ബാധ്യതകൾ തീർക്കുന്നതുമായി ബന്ധപ്പെട്ട് സ്പൈസ്ജെറ്റ് മുന്നോട്ടുവെച്ച ഓഫർ തൃപ്തികരമല്ലെന്നാണ് എയർകാസിലിന്റെ നിലപാട്. മെയ് 25ന് ട്രിബ്യൂണൽ കേസ് വീണ്ടും പരിഗണിക്കും. അതേസമയം, എയർകാസിലിന്റെ ഹരജിയിൽ കൂടുതൽ സമയം വിമാനകമ്പനി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.  വിഷയത്തിൽ പ്രതികരിക്കാൻ സ്പൈസ്ജെറ്റ് ഇതുവരെ തയാറായിട്ടില്ല.

Tags:    
News Summary - SpiceJet's offer to settle unpaid dues not good enough, lessor tells India tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT