ന്യൂഡൽഹി: ബജറ്റ് അവതരത്തിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ നേട്ടം നല്ല സൂചനയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിന് പിന്നാലെ 11 ശതമാനമാണ് ഓഹരി വിപണിയിലുണ്ടായ നേട്ടം. ഫെബ്രുവരി ഒന്നിന് ശേഷം വലിയ നേട്ടമാണ് വിപണിയിലുണ്ടായതെന്നും ഇത് ബജറ്റിനെ വിപണി പോസിറ്റീവായി സ്വീകരിച്ചതിന്‍റെ തെളിവാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
ബജറ്റ് അവതരിപ്പിച്ച് 10ാമത്തെ ദിവസത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിപണി നേട്ടത്തിലാണ്. ബജറ്റിനെ ഓഹരി വിപണി പോസിറ്റീവായി സ്വീകരിച്ചുവെന്നതിന്‍റെ തെളിവാണിത്. ബജറ്റിൽ സ്വകാര്യ മേഖലക്കും സംരംഭകർക്കും പ്രാധാന്യം നൽകിയത് ഗുണകരമായെന്നും നിർമല സീതാരാമൻ പറഞ്ഞു.
മുമ്പ് ബജറ്റ് അവതരിപ്പിക്കുേമ്പാൾ കേവലം മണിക്കൂറുകൾ മാത്രമാണ് വിപണിയിൽ നേട്ടമുണ്ടാവുക. എന്നാൽ, ഇപ്പോൾ ദിവസങ്ങളായി നേട്ടം തുടരുകയാണ്. ഇതൊരു നല്ല സന്ദേശമാണ്. സാധാരണയായി ബജറ്റിന് പിന്നാലെ രണ്ട് ശതമാനം വരെയാണ് വിപണി കുതിക്കുക. എന്നാൽ ഇക്കുറി അത് 11 ശതമാനം വരെയെത്തി. ഇത് ചരിത്രത്തിലാദ്യമാണ്.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് നിർമല സീതാരാമന്‍റെ പരാമർശം. നികുതിദായകർക്ക് അധിക ബാധ്യത ബജറ്റ് വരുത്തിയിട്ടില്ല. നികുതിദായകനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാറിന് താൽപര്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.